Kerala
ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് കഠിന തടവും പിഴയും

ചവറ | സ്‌കൂള്‍ വിദ്യാര്‍ഥിയായ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. തേവലക്കര പടിഞ്ഞാറ്റക്കര വടശ്ശേരി പടിഞ്ഞാറ്റതില്‍ ജാരിസ് എന്ന ഹാരിസിനെ (35) യാണ് 25 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കരുനാഗപ്പള്ളി പോക്‌സോ കോടതി സ്‌പെഷല്‍ ജഡ്ജി ഷാജഹാനാണു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം.
2018 സെപ്റ്റംബര്‍ 22നു ചവറ തെക്കുംഭാഗം സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. തെക്കുംഭാഗം, ചവറ പൊലീസ് സ്റ്റേഷനുകളില്‍ മുപ്പതിലധികം കേസുകളില്‍ പ്രതിയായ ജാരിസ് 6 തവണ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്.മോഷണം, പിടിച്ചുപറി, കവര്‍ച്ച, വധഭീഷണി ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണെങ്കിലും ശിക്ഷിക്കപ്പെടുന്നത് ആദ്യമാണ്.
---- facebook comment plugin here -----