Kerala
പത്മ മാതൃകയില്‍ സംസ്ഥാനത്തും പുരസ്‌കാരം ഏര്‍പ്പെടുത്തും

തിരുവനന്തപുരം | പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ മാതൃകയില്‍ സിവിലിയന്‍ പുരസ്‌കാരം കേരളത്തിലും ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക മേഖലയില്‍ നിര്‍ണായക സംഭാവനങ്ങള്‍ നല്‍കിയ വ്യക്തിത്വങ്ങള്‍ക്കായിരിക്കും പുരസ്‌കാരം. ചീഫ് സെക്രട്ടറി തലത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നതായും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്.
---- facebook comment plugin here -----