Techno
ഓപ്പോ പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പിച്ച ഓഫര്‍

ന്യൂഡല്‍ഹി | പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഓപ്പോ. ഓഫ്‌ലൈനിലോ ഓണ്‍ലൈനിലോ ഓപ്പോ സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാവുന്നതാണ്. റെനോ 6 പ്രോ സ്മാര്‍ട്ട് ഫോണിനും കാഷ്ബാക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. കൂടാതെ റെനോ 6 പ്രോ 5 ജി സ്മാര്‍ട്ട്ഫോണിന് ഓഫ്‌ലൈന്‍ ചാനലുകള്‍ വഴി 3,000 രൂപ വരെ കാഷ്ബാക്ക് ഓഫര്‍ ലഭിക്കും. നെക്സ്റ്റ് ജനറേഷന്‍ വി ഒ ഒ സി ഫ്ളാഷ് ചാര്‍ജ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഓപ്പോ ചാര്‍ജ്അപ്പ് കാമ്പയിനും കമ്പനി ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ അവതരിപ്പിച്ച പ്രീമിയം സ്മാര്‍ട്ട് ഫോണുകളില്‍ 65 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സൊല്യൂഷന്‍ നല്‍കിയിട്ടുണ്ട്. ഓപ്പോ എഫ് 19 പ്രോ+ ന് 2,000 രൂപയുടെ കിഴിവും കൂടാതെ, എഫ് 19 സീരീസിലെ മറ്റു മോഡലുകള്‍ക്ക് 1,500 രൂപ വരെ കാഷ്ബാക്കും ലഭിക്കും. എല്ലാ എച്ച് ഡി എഫ് സി ബേങ്ക്, ഐ സി ഐ സി ഐ ബേങ്ക്, കൊട്ടക് ബേങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഫെഡറല്‍ ബേങ്ക്, ബി ഒ ബി കാര്‍ഡുകള്‍, യെസ് ബേങ്ക്, ആര്‍ ബി എല്‍ ബേങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയ്ക്ക് പേടിഎമ്മില്‍ 11 ശതമാനം തത്ക്ഷണ കാഷ്ബാക്ക് ഓഫറുകള്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഓപ്പോ ആറു മാസം വരെ നോ-കോസ്റ്റ് ഇ എം ഐ നല്‍കുന്നുണ്ട്. എല്ലാ ഓപ്പോ ഉപയോക്താക്കള്‍ക്കും 1,500 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. റെനോ 6 5 ജി, റെനോ 6 പ്രോ 5 ജി എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് ഓപ്പോ പ്രീമിയം സര്‍വീസ് ഓഫറുകള്‍ നല്‍കും. ഓണ്‍ലൈന്‍ വഴി റെനോ 6 പ്രോ 5 ജി വാങ്ങുന്നവര്‍ക്ക് 3,000 രൂപ വരെയും എഫ് 19 സീരീസില്‍ 2,000 രൂപ വരെയും ബേങ്ക് ഓഫറുകള്‍ ലഭിക്കുന്നതാണ്. എച്ച് ഡി എഫ് സി ബേങ്ക് ഉപഭോക്താക്കള്‍ക്ക് ഒമ്പത് മാസം വരെ നോ-കോസ്റ്റ് ഇ എം ഐ ഓപ്ഷന്‍ ലഭിക്കും.