National
സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലക്ക് ഒ ബി സി പട്ടിക തയ്യാറാക്കാന്‍ അനുമതി നല്‍കുന്ന ബില്‍ ലോക്‌സഭ പാസ്സാക്കി

ന്യൂഡല്‍ഹി | സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സ്വന്തം നിലക്ക് ഒ ബി സി പട്ടിക തയ്യാറാക്കാന്‍ അനുമതി നല്‍കുന്ന ബില്‍ ലോക്‌സഭ പാസ്സാക്കി. കേന്ദ്ര സര്‍ക്കാറിന്റെ ഒ ബി സി പട്ടികയില്‍ നിന്ന് ഇവ വ്യത്യസ്തമായാലും പ്രശ്‌നമില്ല.
385 വോട്ടുകള്‍ക്കാണ് ഭരണഘടന ഭേദഗതി ബില്‍ പാസ്സാക്കിയത്. ബില്ലിന് എതിരെ ആരും വോട്ട് ചെയ്തിട്ടില്ല. ബിഹാര്‍ പോലുള്ള ചില സംസ്ഥാനങ്ങള്‍ ബില്ലിനെതിരെ രംഗത്തുവന്നിരുന്നു.
ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് ജാതിയടിസ്ഥാനത്തില്‍ സര്‍വേ നടത്തിയിരുന്നു. എന്നാല്‍, 2021ലെ സെന്‍സസില്‍ പട്ടിക ജാതി, പട്ടിക വര്‍ഗക്കാരെ മാത്രമേ ഉള്‍പ്പെടുത്തൂ എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.
---- facebook comment plugin here -----