Kerala
ബാലികയെ പീഡിപ്പിച്ച പ്രതിക്ക് ജീവിതാന്ത്യം വരെ കഠിന തടവും പിഴയും ശിക്ഷ

കോഴിക്കോട് | സ്കൂൾ വിദ്യാര്‍ത്ഥിനിയായ പ്രായപൂര്‍ത്തായാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിന തടവും പിഴയും ശിക്ഷ. മുണ്ടിപ്പറമ്പ് കപ്പക്കല്‍ മുഹമ്മദ് ഹര്‍ഷാദി (29)നാണ് കോഴിക്കോട് അഡീഷണല്‍, ഡിസ്പിക്‌സ് സെഷന്‍സ് ജഡ്ജ് ശ്രീ സി. ആര്‍. ദിനേശ് ശിക്ഷ വിധിച്ചത്. വെള്ളയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വിവിധ വകുപ്പുകളിലായി 27 വര്‍ഷം കഠിന തടവ് കൂടാതെയാണ് അവശേഷിക്കുന്ന ജീവിത കാലം മുഴുവന്‍ ജീവ പര്യന്തം കഠിന തടവും 1,60,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്ക് എതിരെ സമാനമായ കേസ് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലും നിലവിലുണ്ട്. സത്രീകള്‍ക്ക് മുന്നിലൂടെ തന്റെ മോട്ടോര്‍ സൈക്കിളില്‍ കറങ്ങുന്ന പ്രതി സൗഹൃദവും പിന്നീട് പ്രണയവും നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുകയാണ് ചെയ്തിരുന്നത്.
2020 മെയ് ഒന്നിന് റിപ്പോര്‍ട്ട് ചെയ്ത കേസിന്റെ കുറ്റപത്രം 45 ലാം ദിവസം ഡിഎന്‍എ പരിശോധനാഫലം അടക്കം ശേഖരിച്ച് സമര്‍പ്പിച്ചതിനാല്‍ അറസ്റ്റിലായ പ്രതിക്ക് ജാമ്യത്തില്‍ പോകാന്‍ സാധിച്ചിരുന്നില്ല. കോവിഡ് 19 നുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ക്കിടയിലും 2021 മാര്‍ച്ചില്‍ വിചാരണ ആരംഭിച്ച കേസ് ഇന്ന് വിധി പറയുകയായിരുന്നു.
വെള്ളയില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാര്‍ ആണ് ഈ കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കണ്ണൂര്‍ ഫോറന്‍സിക് ഡിഎന്‍എ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ അജേഷ് തെക്കടവനാണ് 10 ദീവസം കൊണ്ട് ഡിഎന്‍എ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഇരയായ, പെണ്‍കുട്ടിയടക്കം 52 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യുഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീ സുനില്‍കുമാര്‍ ഹാജരായി.