Kerala
ചാരക്കേസ്: നമ്പി നാരായണനെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു; ആരോപണവുമായി സി ബി ഐ

തിരുവനന്തപുരം | ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെ മര്‍ദിച്ചതായി കോടതിയില്‍ ആരോപിച്ച് സി ബി ഐ. ആര്‍ ബി ശ്രീകുമാറിന്റെയും സിബി മാത്യൂസിന്റെയും സാന്നിധ്യത്തിലായിരുന്നു മര്‍ദനം. മര്‍ദനത്തില്‍ നമ്പി നാരായണന് കാലിന് പരുക്കേറ്റുവെന്നും സി ബി ഐ തിരുവനന്തപുരം ജില്ലാ കോടതിയില്‍ പറഞ്ഞു.
സിബി മാത്യൂസിന്റെ ജാമ്യ ഹരജിയെ എതിര്‍ക്കുന്നതിനിടെയാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.ഗൂഢാലോചന കേസില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----