First Gear
70-ാം വാര്‍ഷികം ആഘോഷിക്കാന്‍ പഴയ രൂപത്തില്‍ ഒരുങ്ങി സ്‌പെഷ്യല്‍ എഡിഷന്‍ ലാന്‍ഡ് ക്രൂയിസര്‍

ന്യൂഡല്‍ഹി | പുതിയ ലാന്‍ഡ് ക്രൂയിസര്‍ 300 വിപണിയില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഓഫ്-റോഡര്‍ എസ് യു വിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡൽ വിപണിയില്‍ അവതരിപ്പിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. ലാന്‍ഡ് ക്രൂയിസര്‍ വിപണിയിലെത്തിയിട്ട് 70 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ സന്തോഷം പങ്കുവെക്കാന്‍ കൂടിയാണ് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിറക്കുന്നത്. റെട്രോ- സ്‌റ്റൈല്‍ ലാന്‍ഡ് ക്രൂയിസര്‍ 70 സീരീസ് എന്നാണ് പുതിയ പതിപ്പിന് പേരിട്ടിരിക്കുന്നത്.
ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 70 ആനിവേഴ്സറി എഡിഷന്‍ മുന്‍നിര ജിഎക്‌സ്എല്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫ്രഞ്ച് വാനില, മെര്‍ലോട്ട് റെഡ്, സാനി ടൗപ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളുടെ 600 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി നിര്‍മിക്കുക എന്ന് ടൊയോട്ട വ്യക്തമാക്കി.
സ്റ്റാന്‍ഡേര്‍ഡ് 70 സീരീസ് ലാന്‍ഡ് ക്രൂയിസറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആനിവേഴ്‌സറി എഡിഷന് പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍, മുന്‍ ബമ്പര്‍, വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളിലുള്ള ക്ലാഡിംഗ് എന്നിവ നല്‍കിയിട്ടുണ്ട്. പുതിയ ഡാര്‍ക്ക് 16 ഇഞ്ച് അലോയ് വീലുകള്‍, ഡിഎല്‍ആറുകളും ഫോഗ് ലൈറ്റുകളും എല്‍ഇഡി യൂണിറ്റുകളായി പരിഷ്‌ക്കരിച്ചിട്ടുണ്ട്. സീറ്റുകള്‍ക്ക് പ്രീമിയം ബ്ലാക്ക് അപ്‌ഹോള്‍സ്റ്ററിയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഹിലക്‌സ്-ഡെറിവേഡ് ലെതര്‍-റാപ്ഡ് സ്റ്റിയറിംഗ് വീല്‍, ലെതര്‍-റാപ്ഡ് ഗിയര്‍ ഷിഫ്റ്റ് ലിവര്‍ എന്നിവ വാഹനത്തിലുണ്ട്. ഡാഷ്ബോര്‍ഡിന് കറുപ്പും വെള്ളിയും നിറത്തിലുള്ള ആക്‌സന്റുകളുള്ള ഒരു ഫാക്‌സ് വുഡ് ട്രിം നല്‍കിയിട്ടുണ്ട്.
ടൈപ്പ്-എ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, സെന്റര്‍ കണ്‍സോളില്‍ രണ്ട് കപ്പ് ഹോള്‍ഡറുകള്‍, നാല് പവര്‍ വിന്‍ഡോകള്‍, സുരക്ഷയുടെ കാര്യത്തില്‍ അഞ്ച് എയര്‍ബാഗുകള്‍, 202 ബിഎച്ച്പി കരുത്തില്‍ 430 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് വി8 ഡീസല്‍ എഞ്ചിന്‍, അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലേക്ക് ജോഡിയാക്കിയ എഞ്ചിനില്‍ ഫോര്‍വീല്‍ ഡ്രൈവ് സംവിധാനം എന്നിവ ആനിവേഴ്‌സറി എഡിഷനില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.