Kerala
എല്ലാം കലങ്ങിത്തെളിയുമെന്നും ആരോടും വ്യക്തി വിരോധമില്ലെന്നും മുഈനലി തങ്ങൾ

മലപ്പുറം | ആരോടും വ്യക്തി വിരോധമില്ലെന്നും പാർട്ടിയാണ് മുഖ്യമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈനലി തങ്ങൾ. പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട് ലീഗ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ചത് വിവാദമായതിന് ശേഷം ആദ്യമായാണ് മുഈനലി തങ്ങൾ പ്രതികരിക്കുന്നത്.
കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും പ്രഥമ പരിഗണന പിതാവിൻ്റെ ആരോഗ്യ പരിപാലനത്തിനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ലീഗിലെ വിവാദങ്ങൾ സി പി എം സൃഷ്ടിയാണെന്നും ആരും കെണിയിൽ വീഴരുതെന്നും കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അച്ചടക്കം അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചിരുന്നു. മുഈനലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്:
---- facebook comment plugin here -----