National
മുംബൈ ലോക്കല്‍ ട്രെയിനുകള്‍ ആഗസ്റ്റ് 15 മുതല്‍ ഓടും; രണ്ട് ഡോസും എടുത്തവര്‍ക്ക് യാത്ര ചെയ്യാം

മുംബൈ | ഈ മാസം 15 മുതല്‍ മുംബൈയിലെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി. രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞാല്‍ ട്രെയിന്‍ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
കൊവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ ട്രെയിന്‍ സര്‍വീസ് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. രണ്ട് ഡോസും എടുത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ആപ്പ് പുറത്തിറക്കും. രണ്ടാം ഡോസ് എടുക്കുമ്പോള്‍ ആപ്പില്‍ ഇക്കാര്യം രേഖപ്പെടുത്താം.
ആപ്പില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ യാത്രാ പാസ്സുകള്‍ എടുക്കാം. കൊവിഡ് കര്‍മ സേനയുടെ യോഗത്തിന് ശേഷം നാളെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും. മാളുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ തുറക്കുന്നത് സംബന്ധിച്ചാണ് പ്രഖ്യാപനങ്ങളുണ്ടാകുക.
---- facebook comment plugin here -----