Covid19
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കി ബ്രിട്ടന്‍

ലണ്ടന്‍ | ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടനില്‍ ക്വാറന്റൈന്‍ ഒഴിവാക്കി. രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതോടെ ഹോട്ടല്‍ ക്വാറന്റൈനും ആവശ്യമില്ലെന്നാണ് പുതിയ തീരുമാനം.
ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലെത്തുന്ന യാത്രക്കാര്‍ താമസസ്ഥലത്ത് ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആസ്ട്രസെനേകയുടെ വാക്സെവ്രിയ വാക്സീനാണ് ബ്രിട്ടനില്‍ ഉപയോഗിക്കുന്നത്. ഈ വാക്സീനാണ് ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവീഷീല്‍ഡ് എന്ന പേരില്‍ നിര്‍മിക്കുന്നത്.
---- facebook comment plugin here -----