Connect with us

National

തീവ്രവാദ ഫണ്ടിംഗ്: കശ്മീരിലെ 14 ജില്ലകളില്‍ ഒരേ സമയം എന്‍ഐഎ റെയഡ്

Published

|

Last Updated

ശ്രീനഗര്‍  | ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക പിന്തുണ നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് അറിയുന്നത്. പതിനാല് ജില്ലകളിലായി 45 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്.

ജൂലായ് 31 ന് ഈ കേസുമായി ബന്ധപ്പെട്ട് 14 ഇടങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. അനന്ത്‌നാഗ് ജില്ലയിലാണ് പ്രധാനമായും റെയ്ഡ് പുരോഗമിക്കുന്നത്. തീവ്രവാദഫണ്ടിംഗുമായി ബന്ധപ്പെട്ട് പത്ത് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ സര്‍ക്കാരിലെ പത്ത് ഉദ്യോഗസ്ഥരെ തീവ്രവാദബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു.

Latest