Kerala
നീരജ് ഇന്ത്യയുടെ അഭിമാന സ്തംഭം: മുഖ്യമന്ത്രി

തിരുവനന്തപുരം | ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിൻ്റെ നെറുകയിലേറിയ നീരജ് ഇന്ത്യയുടെ അഭിമാനസ്തംഭമായിമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യമൊന്നടങ്കം ആഹ്ലാദത്താൽ ഹർഷാരവം മുഴക്കുന്ന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ ജാവലിൻ ത്രോ വിഭാഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച നീരജ് ചോപ്ര നേടിയിരിക്കുന്നു. ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിൻ്റെ നെറുകയിലേറിയ നീരജ് ഇന്ത്യയുടെ അഭിമാനസ്തംഭമായിമാറിയിരിക്കുന്നു. അദ്ദേഹത്തിന് ഹൃദയപൂർവം അഭിനന്ദനങ്ങൾ നേരുന്നു.- മുഖ്യമന്ത്രി വ്യക്തമാക്കി.
ടോക്കിയോ ഒളിംപിക്സിൽ 65 kg വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ബജ്റംഗ് പുനിയക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. അദ്ദേഹത്തിൻ്റെ പ്രകടനം രാജ്യത്തിന് അഭിമാനമായി മാറി. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിനാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.