Connect with us

Kerala

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

Published

|

Last Updated

കൊച്ചി | ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാറിന്റേത് നിയമപരമായി നിലനില്‍ക്കുന്ന ഉത്തരവല്ലെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിയില്‍ ഉള്‍പ്പെടുത്തിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഈ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കും. പിന്നാക്ക സമുദായ ഫെഡറേഷന്റെ ഹരജിയിലാണ് വിധി.

2021 ഫെബ്രുവരി ആറാം തീയതിയാണ് നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരേ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പന്‍ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

73 സമുദായങ്ങള്‍ നിലവില്‍ ഒബിസി പട്ടികയില്‍ ഉണ്ടെന്നും ഒരു സമുദായം കൂടി ഉള്‍പ്പെടുന്നതോടെ സംവരണത്തോത് കുറയുമെന്നും കേന്ദ്രത്തിന്റെ അധികാരമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നതെന്നാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Latest