Ongoing News
ഗു്‌സതി 65 കിലോ ഫ്രീസ്റ്റൈലില്‍ ബജ്‌റംഗ് പുനിയക്ക് തോല്‍വി; ഇനി വെങ്കലത്തിനായി മത്സരം

ടോക്യോ | ഒളിമ്പിക് ഗുസ്തി പുരുഷന്മാരുടെ 65 കിലോ ഫ്രീസ്‌റ്റൈല്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ സെമിയില്‍ പരാജയപ്പെട്ടു. അഞ്ചിനെതിരെ 12 പോയിന്റുകള്‍ക്ക് അസര്‍ബെയ്ജാന്റെ ഹാജി അലിയെവയോടാണ് പുനിയ തോറ്റത്. റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് ഹാജി അലിയെവ.
പുനിയക്ക് ഇനി വെങ്കല മെഡലിനായി മത്സരിക്കാം.
ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ പരാജയപ്പെടുത്തിയായിരുന്നു ബജ്‌റംഗ് പുനിയയുടെ സെമി പ്രവേശം.
---- facebook comment plugin here -----