Ongoing News
ഒളിമ്പിക്‌സ്: റിലേയില്‍ ഇന്ത്യ പുറത്ത്

ടോക്യോ | ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ
4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യ പുറത്ത്. ഹീറ്റ്‌സില്‍ നാലാമതായി ഫിനിഷ് ചെയ്തിട്ടും ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാനായില്ല. മൂന്ന് മിനുട്ട് 0.25 സെക്കന്‍ഡ് സമയമെടുത്താണ് ഇന്ത്യയുടെ ഫിനിഷിംഗ്.
ആദ്യ ഹീറ്റ്‌സില്‍ മത്സരിച്ച അഞ്ച് ടീമുകള്‍ മൂന്ന് മിനുട്ടില്‍ താഴെ സമയമെടുത്താണ് ഫിനിഷ് ചെയ്തത്. ഏഷ്യന്‍ റെക്കോഡോടെ ഫിനിഷ് ചെയ്ത ഇന്ത്യക്ക് നേരിയ വ്യത്യാസത്തിലാണ് ഫൈനല്‍ നഷ്ടമായത്.
---- facebook comment plugin here -----