Kerala
കേരള എം പിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശാനുമതി നിഷേധിച്ചത് ചട്ടവിരുദ്ധം: ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ നിന്നുള്ള എം പിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശാനുമതി നിഷേധിച്ചതിനെതിരെ ഹൈക്കോടതി. നടപടി ചട്ടവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി തീരുമാനം ഒരു മാസത്തിനകം പുനപ്പരിശോധിക്കണമെന്ന് ഉത്തരവിട്ടു.
എം പിമാരുടെ ഭാഗം കേള്‍ക്കാതെയാണ് ലക്ഷദീപ് ഭരണകൂടം നടപടി സ്വീകരിച്ചത്. ഇത് ലക്ഷദ്വീപിലേക്കുള്ള യാത്രാനുമതി സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനം കൂടിയാണ്. എം പിമാര്‍ക്ക് പറയാനുള്ളതു കൂടി കേട്ടശേഷം മാത്രമേ അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ പാടുള്ളൂവെന്ന് കോടതി നിര്‍ദേശിച്ചു. നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എംപിമാരുടെ ഭാഗം കേള്‍ക്കാമെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ വ്യക്തമാക്കി. ലക്ഷദ്വീപ് സന്ദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് എം പിമാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ ഇടത് എംപിമാരായ എളമരം കരീം, എ എം ആരിഫ് എന്നിവര്‍ ഉള്‍പ്പെടെ ആറ് എം പിമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.