Kerala
മുഈന്‍ തങ്ങള്‍ക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചതില്‍ ഖേദം; പറഞ്ഞ കാര്യത്തില്‍ മാറ്റമില്ല: റാഫി

കോഴിക്കോട് | മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ തങ്ങള്‍ക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചു പോയതില്‍ ഖേദം പ്രകടിപ്പിച്ച് പ്രവര്‍ത്തകനായ റാഫി പുതിയ കടവില്‍. മുഈന്‍ തങ്ങള്‍ക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചു പോയതില്‍ ഖേദമുണ്ട്. എന്നാല്‍ വാക്കുകള്‍ മാത്രമാണ് കൈവിട്ടു പോയതെന്നും, പറഞ്ഞ കാര്യത്തില്‍ ഒരു മാറ്റവുമില്ലെന്നും റാഫി വ്യക്തമാക്കി. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ലീഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതായും റാഫി പറയുന്നു.
വിഷയത്തില്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് ലീഗ് പ്രവര്‍ത്തകര്‍ ഗള്‍ഫില്‍ നിന്നുള്‍പ്പെടെ വിളിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ പറഞ്ഞാല്‍ അത് തങ്ങളെ പറയുന്നത് പോലെത്തന്നെയാണ്. ലക്ഷക്കണക്കിന് പേര്‍ ആരാധിക്കുന്ന നേതാവാണ് പാണക്കാട് തങ്ങള്‍. ആ തങ്ങളെക്കുറിച്ച് പറഞ്ഞാല്‍ തനിക്ക് സഹിക്കില്ല. കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് പറഞ്ഞാല്‍ അത് തങ്ങളെക്കുറിച്ച് പറയുന്നത് പോലെത്തന്നെയാണെന്നും റാഫി കൂട്ടിച്ചേര്‍ത്തു.