Connect with us

International

വാക്‌സിനെടുക്കാതെ ജോലിക്കെത്തി; മൂന്ന് ജീവനക്കാരെ സിഎന്‍എന്‍ പിരിച്ചുവിട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് വാക്‌സീന്‍ എടുക്കാതെ ജോലിക്കെത്തിയ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് സിഎന്‍എന്‍. ഓഫീസില്‍ അല്ലെങ്കില്‍ പുറത്ത് ജോലി ചെയ്യുന്ന എല്ലാ സിഎന്‍എന്‍ ജീവനക്കാരും വാക്‌സീന്‍ എടുത്തിരിക്കണമെന്നാണ് സിഎന്‍എന്‍ അടുത്തിടെ നടപ്പിലാക്കിയ നയം.

ഈ നയത്തില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് സിഎന്‍എന്‍ വ്യക്തമാക്കി. .വാക്‌സീന്‍ സംബന്ധിച്ച് സിഎന്‍എന്‍ മെമ്മോ നേരത്തെ എ പി പുറത്തുവിട്ടിരുന്നു. അതേ സമയം വാക്‌സീന്‍ എടുക്കാത്തതിന് പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങള്‍ സിഎന്‍എന്‍ പുറത്തുവിട്ടിട്ടില്ല. സിഎന്‍എന്‍ അവരുടെ ഓഫീസുകള്‍ പൂര്‍ണ്ണമായും ഇപ്പോള്‍ തുറന്നിരിക്കുകയാണ്. നാലില്‍ മൂന്ന് ജീവനക്കാരും ഇപ്പോള്‍ ഓഫീസില്‍ എത്തി തന്നെ ജോലി ചെയ്യുന്നുണ്ട്.

---- facebook comment plugin here -----

Latest