Connect with us

Kerala

കൊവിഡിനിടെ പരീക്ഷ വേണ്ട; ബിടെക് വിദ്യാര്‍ഥികളുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി  | കൊവിഡ് വ്യാപനത്തിനിടെ ബിടെക് പരീക്ഷാ നടത്തുന്നത് ചോദ്യം ചെയ്ത് കേരള സാങ്കേതിക സര്‍വകലാശാലയിലെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പ് അപകടകരമെന്നാണ് ഹരജിയില്‍ പറയുന്നത്. കേരളത്തില്‍ പഠിക്കുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് തീരുമാനം പ്രയാസമുണ്ടാക്കുമെന്നും ഹര്‍ജിയിലുണ്ട്.

എഴുത്തു പരീക്ഷ നടത്താനുള്ള കേരള സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും ഓണ്‍ലൈനായി ക്രമീകരണം ഏല്‍പ്പെടുത്തണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഈ ആവശ്യം ഇന്നയിച്ച് നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജികള്‍ കോടതി തള്ളിയിരുന്നു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിദ്യാര്‍ഥികളുടെ ഹര്‍ജികള്‍ പരിഗണിക്കുക.

---- facebook comment plugin here -----

Latest