Kerala
മുഈന്‍ അലി തങ്ങളെ അസഭ്യം പറഞ്ഞയാള്‍ ഇന്ത്യാവിഷന്‍ ആക്രമണ കേസിലെ പ്രതി
കോഴിക്കോട് | കുഞ്ഞാലിക്കുട്ടിക്കെതിരാ വാര്‍ത്താസമ്മേളനം അലങ്കോലമാക്കുകയും മുഈന്‍ അലി തങ്ങളെ അസഭ്യം പറയുകയും ചെയ്ത റാഫി ഇന്ത്യാവിഷന്‍ ആക്രമണ കേസിലെ പ്രതി. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ആക്രമണം. 2004ല്‍ ടൗണ്‍ പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. കോഴിക്കോട്ടെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച കേസിലും ഇയാള്‍ ആരോപണ വിധേയനാണ്.







