Connect with us

Kerala

മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനം അലങ്കോലമാക്കിയെന്ന് ലീഗ് അഭിഭാഷകന്‍

Published

|

Last Updated

കോഴിക്കോട് | മുഈനലി തങ്ങള്‍ തന്റെ വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്തിയെന്ന് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ അഭിഭാഷകനായ അഡ്വ. മുഹമ്മദ് ഷാ. തന്നെ വാര്‍ത്താസമ്മളനം നടത്താന്‍ ചുമതലപ്പെടുത്തിയത് പാര്‍ട്ടിയാണ്. മുഈനലി തങ്ങള്‍ എങ്ങിനെയാണ് ഈ വാര്‍ത്താസമ്മേളനത്തിലേക്ക് എത്തിയതെന്ന് അറിയില്ല. ചന്ദ്രികയിലെ വിഷയവും ഇ ഡി നോട്ടീസുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു വാര്‍ത്താസമ്മേളനം. മുഈനലി തങ്ങള്‍ അവിടെ വന്ന് കയറിയതാണ്. അദ്ദേഹത്തിന് ഒരു റോളും വാര്‍ത്താസമ്മേളനത്തിലില്ല. നടന്ന കാര്യങ്ങളെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കണമെന്നും അഡ്വ. മുഹമ്മദ് ഷാ ഒരു ചാനല്‍ ചര്‍ച്ചക്കിടെ പ്രതികരിച്ചു.

അതിനിടെ മുഈനലി തങ്ങള്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ തന്നെയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ അസഭ്യം പറഞ്ഞയാള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ലീഗ് നേതാവ് കെ എസ് ഹംസ പ്രതികരിച്ചു.