Connect with us

National

പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം രാജിവച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | എ ഐ സി സി യില്‍ പ്രധാന പദവി ലഭിക്കുമെന്ന സൂചനകള്‍ക്കിടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം രാജിവച്ചു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെ ഉന്നത പദവി പ്രശാന്ത് കിഷോറിന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. സോണിയയും രാഹുലുമായി പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ചയില്‍ പങ്കെടുത്ത സോണിയ പ്രശാന്തിന് നിര്‍ണായക വാഗ്ദാനം നല്‍കിയെന്നാണ് വിവരം.

പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പാര്‍ട്ട് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടതിന്റെ സൂചനയായാണ് ഗാന്ധി കുടുംബവുമായുള്ള പ്രശാന്ത് കിഷോറിന്റെ കൂടിക്കാഴ്ചയെന്നയാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ, രാഹുലും പ്രിയങ്കയും സോണിയാ ഗാന്ധിയും പ്രശാന്ത് കിഷോറുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി പദവിയിലുള്‍പ്പെടെ അഴിച്ചുപണി നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമായേക്കുമെന്നാണ് വിലയിരുത്തല്‍.