Connect with us

Kerala

സംസ്ഥാനത്ത് 4.75 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ പഠന സൗകര്യങ്ങളില്ല

തിരുവനന്തപുരം | കേരളത്തിൽ 4.75 ലക്ഷം കുട്ടികൾക്ക് ഡിജിറ്റൽ പഠനസൗകര്യങ്ങളില്ലെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകൾ. പാലക്കാട് ജില്ലയിലാണ് വലിയൊരു വിഭാ​ഗം കുട്ടികൾ പഠനപ്രതിസന്ധി നേരിടുന്നത്. ഇവിടെ 1,13,486 കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമല്ല.

വിദ്യാകിരണം പോർട്ടലിലാണ് സർക്കാർ കണക്കുകൾ പ്രസിദ്ധീകരിച്ചത്. ഡിജിറ്റൽ ക്ലാസുകൾ അപ്രാപ്യമായ കുട്ടികളുടെ കണക്ക് ഇതാദ്യമായാണ് സ‍ർക്കാർ ഔദ്യോ​ഗികമായി പുറത്തു വിടുന്നത്.

സംസ്ഥാനത്തെ 4,71, 596 കുട്ടികളാണ് ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നത്.

Latest