Connect with us

International

വിവാഹപാർട്ടി സഞ്ചരിച്ച ബോട്ടിന് ഇടിമിന്നലേറ്റു; 17 മരണം

Published

|

Last Updated

ധാക്ക | വിവാഹ പാർട്ടി സഞ്ചരിച്ച ബോട്ടിന് ഇടിമിന്നലേറ്റ് 17 മരണം. ബംഗ്ലാദേശിലെ ചപയ്നാവബ്ഗഞ്ചിലെ ഷിബ്ഗഞ്ചിലെ പത്മനദിയിലാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

നാരായൺപൂരിലെ ആലംനഗറിൽ നിന്ന് പാക്കയിലേക്ക് പോകുകയായിരുന്ന വിവാഹപാർട്ടിയാണ് അപകടത്തിൽപെട്ടതെന്ന് യൂണിയൻ പരിഷത്ത് ചെയർമാൻ ജലാലുദ്ദീൻ പറഞ്ഞു. സംഭവത്തിൽ മറ്റ് നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി.

മൃതദേഹങ്ങൾ ചപയ്നാവബ്ഗഞ്ച് സദർ ആശുപത്രിയിലേക്ക് മാറ്റിയതായി ഫയർ സർവീസ് ഉദ്യോഗസ്ഥൻ മെഹറുൽ ഇസ്ലാം പറഞ്ഞു.