Connect with us

Kerala

മറ്റുള്ളവരുടെ ഒഴിവുകള്‍ ഉദ്യോഗാര്‍ഥി ആഗ്രഹിക്കരുത്; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല: പി എസ് സി ചെയര്‍മാന്‍

Published

|

Last Updated

തിരുവനന്തപുരം |  റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനല്‍കാനാകില്ലെന്നും ചട്ടങ്ങള്‍ അനുസരിച്ചേ പ്രവര്‍ത്തിക്കാനാകുവെന്നും പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ . ചട്ടങ്ങള്‍ മറികടന്ന് ഒന്നും ചെയ്യാനാകില്ല. മറ്റുള്ളവരുടെ ഒഴിവുകള്‍ തങ്ങള്‍ക്ക് ലഭിക്കണമെന്ന് ഉദ്യോഗാര്‍ഥി ആഗ്രഹിക്കരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ പി എസ് സി ചെയര്‍മാന്‍ പറഞ്ഞു.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നേരത്തേ നിശ്ചയിച്ച പ്രകാരമാണുള്ളത്. പോലീസ് പട്ടിക ഒരു വര്‍ഷം കഴിഞ്ഞാല്‍ നീട്ടാനാകില്ല. മറ്റു പട്ടികകള്‍ക്ക് പരമാവധി നല്‍കാവുന്ന കാലപരിധി മൂന്നു വര്‍ഷമാണ്. പുതിയ പട്ടിക വരാത്തതിനാല്‍ നിലവിലേത് നീട്ടണമെന്ന് വ്യവസ്ഥയില്ല.
കൊവിഡ് നാടിനെയാകകെ ബാധിച്ചെങ്കിലും പിഎസ്‌സി ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമോ നല്‍കുന്നതിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലും പ്രശ്‌നം നേരിട്ടിട്ടില്ല.കൊവിഡ് കാലത്ത് 30,000 പേര്‍ക്ക് അഡൈ്വസ് മെമോ നല്‍കി. 2000 പേര്‍ക്ക് കൂടി ഇനി നല്‍കും.

ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Latest