Ongoing News
ഗോള്‍ഫ് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ അദിതി അശോക് രണ്ടാമത്

ടോക്യോ | ഒളിമ്പിക്‌സില്‍ വനിതകളുടെ ഗോള്‍ഫ് ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ അദിതി അശോക് രണ്ടാമത്. അര്‍ജുന പുരസ്‌കാരം നേടിയ താരമാണ് അദിതി. ആദ്യ റൗണ്ടില്‍ അമേരിക്കയുടെ നെല്ലി കോര്‍ഡയ്‌ക്കൊപ്പം അദിതി രണ്ടാം സ്ഥാനം പങ്കിട്ടു.
സ്വീഡന്റെ മാഡ്‌ലിന്‍ സാഗ്‌സ്‌ട്രോം ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ മറ്റൊരു താരം ദിക്ഷ സാഗര്‍ 56 ാം സ്ഥാനത്തുണ്ട്. മത്സരത്തില്‍ മൂന്ന് റൗണ്ട് കൂടി അവശേഷിക്കുന്നുണ്ട്.
---- facebook comment plugin here -----