Connect with us

Kerala

മകന്റെ നിക്ഷേപത്തിന് രേഖകളുണ്ട്; ജലീല്‍ പറയുന്നത് പച്ചക്കള്ളം- കുഞ്ഞാലിക്കുട്ടി

Published

|

Last Updated

തിരുവനന്തപുരം | പാണക്കാട് ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്തിട്ടില്ലെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ തങ്ങളെ ഇ ഡി ഉദ്യോഗസ്ഥര്‍ കണ്ടിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ചന്ദ്രികയിലെ ഒരു സാമ്പത്തിക ഇടപാടിലും ഹൈദരലി തങ്ങള്‍ ഭാഗമല്ല. ജലീലിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതാണ്. ഇ ഡി ഉദ്യോഗസ്ഥര്‍ തന്റെ വീട്ടിലെത്തിയെന്ന് ജലീല്‍ പറഞ്ഞത് പച്ചക്കള്ളമാണ്.

എ ആര്‍ നഗറിര്‍ ബേങ്കിലുള്ള മകന്റെ പണത്തിന് രേഖകളുണ്ട്. നിയമപരമായാണ് എല്ലാ നിക്ഷേപവും. മന്ത്രിപണി പോയതില്‍ ജലീല്‍ ലീഗിനെ കുറ്റം പറഞ്ഞ് ആളാവുകയാണ്. കുറേകാലം തന്റെ പിന്നാലെ നടന്ന ആളാണ് ജലീല്‍. ഇപ്പോള്‍ മന്ത്രിപ്പണി പോയപ്പോള്‍ വീണ്ടും തന്റെ പിന്നാലെ വരുകയാണ്. ഇത്തരക്കാര്‍ക്ക് പണി നല്‍കാനുള്ള വേക്കന്‍സി തന്റെ പക്കലില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.