Connect with us

Saudi Arabia

കൊവിഡ്: പ്രവാസികളുടെ മക്കള്‍ക്ക് ഫീസ് ഇളവുമായി വിസാറ്റ് എഞ്ചിനീയറിംഗ് കോളജ്

Published

|

Last Updated

ദമാം | കൊവിഡ് മഹാമാരി മൂലം പ്രവാസ ലോകത്ത് പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കളുടെ മികവ് പുലര്‍ത്താനാകുന്ന മക്കള്‍ക്ക് തുടര്‍ പഠനം ലക്ഷ്യമിടുന്ന പദ്ധതിയുമായി വിസാറ്റ് എഞ്ചിനീയറിംഗ് കോളജ്.

സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ മിടുക്കരായ കുട്ടികളുടെ പഠന ചിലവില്‍ 25 മുതല്‍ 35 ശതമാനം വരെ ഫീസിളവളാണ് നല്‍കുന്നത്. കോളജിന്റെ വെബ് സൈറ്റ് വഴിയോ, ജിസിസി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളുമായി ബന്ധപ്പെട്ടോ അപേക്ഷകള്‍ നല്‍കാം. വിസാറ്റ് നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായിരിക്കും ഫീസിളവ് നല്‍കുകയെന്ന് പ്രവാസി വ്യവസായിയും വിസാറ്റ് ചെയര്‍മ്മാനുമായ രാജു കുര്യന്‍ പറഞ്ഞു. .

ആത്മ വിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും പഠനാനന്തരം തൊഴില്‍ മേഖലയിലേക്ക് ചുവടുറപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുക എന്ന ലക്ഷ്യത്തോടെയാണ് വിസാറ്റ് പഠന പദ്ധതികള്‍ .ഏറണാകുളം ജില്ലയിലെ എലഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോനിക്സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ അഞ്ച് ഡിപ്പാര്‍ട്ടുമെന്റുകളിലായി 300 സീറ്റാണ് വിസാറ്റിലുള്ളത്. ഇന്ത്യയിലെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സികളുമായി പ്രത്യേക പരിശീലന കോഴ്സും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്

ദമാം അല്‍ഖോബാറില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വിസാറ്റ് ചെയര്‍മ്മാന്‍ രാജു കുര്യന്‍ ഉപദേശക സമിതി അംഗം അല്‍ ഹന്‍ഫൂഷ് മുഹമ്മദ് ജാസ്സിം, സാജിദ് കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest