Connect with us

First Gear

എം ജി മോട്ടോഴ്‌സിന്റെ പുതിയ എസ്യുവി അവതരിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ചൈനീസ് വിപണിയില്‍, എംജി വണ്‍ എന്ന് പേരുള്ള എം ജി മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ എസ്യുവി കമ്പനി അവതരിപ്പിച്ചു. എസ് എ ഐ സിയുടെ പുതിയ സിഗ്മ മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയാണ് മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. എംജി വണ്ണിന് 4,579 എംഎം നീളവും 1,866 എംഎം വീതിയും 1,617 എംഎം ഉയരവും 2,670 എംഎം വീല്‍ബേസുമാണുള്ളത്. ബബിള്‍ ഓറഞ്ച്, വില്‍ഡര്‍നെസ് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് എസ് യു വി അവതരിപ്പിച്ചിരിക്കുന്നത്.

ബോണറ്റിന് കീഴില്‍, എംജി വണ്ണിന് 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ഇത് 181 ബിഎച്ച്പി പരമാവധി കരുത്തും 285 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്നതാണ്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് പവര്‍ട്രെയിന്‍ കണക്ട് ചെയ്തിരിക്കുന്നത്.

എംജി വണ്ണിന്റെ ഫ്രണ്ട് ഗ്രില്ലിനൊപ്പം ത്രിമാന രൂപം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വശത്തെ ഗ്രില്ലിനോട് ചേര്‍ന്ന് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പോടുകൂടിയ നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ യോജിപ്പിച്ചിട്ടുണ്ട്. റാപ്പ്എറൗണ്ട് സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, സ്‌കള്‍പ്റ്റഡ് ബൂട്ടില്‍ നമ്പര്‍ പ്ലേറ്റ് റിസെസ്, ഗ്രേ നിറത്തിലുള്ള റൂഫ് റെയിലുകള്‍, സ്പോര്‍ട്ടി അലോയി വീല്‍ ഡിസൈന്‍, ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗുള്ള സ്‌ക്വയേഡ് ഓഫ് വീല്‍ ആര്‍ച്ചുകള്‍ എന്നിവയാണ് വാഹനത്തിന്റെ ബാഹ്യ ഹൈലൈറ്റുകള്‍.
ഇന്ത്യയില്‍ എംജി മോട്ടോര്‍ സെഡ് എസ് എസ്യുവിയുടെ പെട്രോള്‍ പതിപ്പ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആസ്റ്റര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക.

Latest