Connect with us

Kerala

ബന്ധു നിയമനം: ലോകായുക്തക്കെതിരെ ജലീല്‍ സുപ്രീം കോടതയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ മുന്‍മന്ത്രി കെ ടി ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചു. ലോകായുക്ത റിപ്പോര്‍ട്ടും ഇത് ശരിവെച്ച ഹൈക്കോടതി വിധിയും സ്‌റ്റേ ചെയ്യണമെന്നാണ് ജലീല്‍ ഹരജിയില്‍ ആവശ്യപ്പെച്ചിരിക്കുന്നത്.
തന്റെ ബന്ധുവായ കെ ടി അദീബിന്റെ നിയമനത്തില്‍ ഒരു സ്വജനപക്ഷപാതവും താന്‍ കാണിച്ചിട്ടില്ല. അദീബിന് ഒരു അയോഗ്യതയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് അതികയോഗ്യതയായിരുന്നു ഉണ്ടായിരുന്നത്. ന്യൂനപക്ഷ കോര്‍പറേഷനാണ് അദ്ദേഹത്തിന്റെ നിയമനം നടത്തിയത്. തന്റെ ഒരു ഇടപെടലും ഉണ്ടായില്ല.

ഏത് പരാതിയിലും ആരോപണ വിധേയന്റെ ഭാഗം കേള്‍ക്കുക എന്നത് സ്വഭാവിക രീതിയാണ്. എന്നാല്‍ ലോകായുക്ത തന്റെ വാദം കേള്‍ക്കാന്‍ തയ്യാറായില്ല. തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. വാക്കാലുള്ള ചില വാദങ്ങള്‍ നടത്തുകയല്ലാതെ തെളിവുകള്‍ ഒന്നും ലോകായുക്ത ഹാജരാക്കിയില്ല. നടപടി ക്രമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് ലോകായുക്ത റിപ്പോര്‍ട്ട് നല്‍കിയത്. ലോകായുക്തയുടെ വകുപ്പ് ഒമ്പത്, പത്ത് എന്നിവയുടെ ശക്തമായ ലംഘനമുണ്ടായെന്നും ജലീല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ലോകായുക്ത റിപ്പോര്‍ട്ട് ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്നായിരുന്നു ജലീല്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ആയിരുന്നു ലോകായുക്ത റിപ്പോര്‍ട്ട് വന്നത്. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് എതിര്‍ പരാമര്‍ശമുണ്ടായപ്പോള്‍ ജലീല്‍ രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ തവനൂരില്‍ നിന്ന് ജലീല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന് മാസങ്ങള്‍ക്ക് ശേഷം തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവുമായി ജലീല്‍ സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.