Kerala
ഓപറേഷന്‍ കുബേര; പാലക്കാട് ജില്ലയില്‍ നാല് പേര്‍ അറസ്റ്റില്‍

പാലക്കാട് | ബ്ലേഡ് മാഫിയക്കെതിരെ പോലീസ് നടത്തുന്ന ഓപറേഷന്‍ കുബേരയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. കൊടുമ്പ് സ്വദേശി ഷിജു, പട്ടാമ്പി സ്വദേശികളായ ഷഫീര്‍, ഹംസ, കിഴക്കഞ്ചേരി സ്വദേശി കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് നടപടി.
ബ്ലേഡ് മാഫിയയ്ക്കതിരെ നടപടി ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.അറസ്റ്റിലായ കൊടുമ്പ് സ്വദേശി ഷിജുവിന്റെ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപയും ചെക്കുകളും പോലീസ് കണ്ടെടുത്തു. പണയമായി സ്വീകരിച്ച വാഹനങ്ങളുടെ രേഖകളും ആധാരങ്ങളും പോലീസ് കണ്ടെടുത്തു. പാലക്കാട് സൗത്ത് പോലീസാണ് റെയ്ഡ് നടത്തിയത്.
---- facebook comment plugin here -----