Connect with us

Kerala

നിലപാട് മാറ്റി ബാബുള്‍; എം പി സ്ഥാനം രാജിവെക്കില്ല

Published

|

Last Updated

കൊല്‍ക്കത്ത | രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും എം പി സ്ഥാനം രാജിവെക്കുകയാണെന്നും പ്രഖ്യാപിച്ച ബാബുള്‍ സുപ്രിയോ നിലപാടില്‍നിന്നും പിന്‍മാറി. മോദി മന്ത്രിസഭയുടെ പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് ബാബുള്‍ സുപ്രിയോ പ്രഖ്യാപിച്ചത്. എംപി സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ബിജെപി എംപിയാണ് ബാബുള്‍ സുപ്രിയോ.

എംപി എന്ന നിലയില്‍ അസന്‍സോളില്‍ പ്രവര്‍ത്തിക്കുന്നത് തുടരും. ഭരണഘടനാ പദവിക്ക് അപ്പുറം രാഷ്ട്രീയമുണ്ട്, ഞാന്‍ അതില്‍ നിന്ന് പിന്മാറുന്നു. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ല. ഡല്‍ഹിയിലെ എംപി ബംഗ്ലാവ് ഒഴിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അവരുടെ ചുമതലകളില്‍ നിന്ന് ഉടന്‍ ഒഴിവാക്കുകയും ചെയ്യും- ബാബുള്‍ സുപ്രിയോ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.രണ്ടു ദിവസം മുമ്പാണ് താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഉടന്‍ പാര്‍ലമെന്റ് അംഗത്വം രാജിവെക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്.

Latest