Connect with us

Kerala

എസ് എന്‍ സി ലാവലിന്‍ കേസ് ഓഗസ്റ്റ് 10ന് സുപ്രീകോടതി പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | എസ് എന്‍ സി ലാവലിന്‍ കേസ് ഓഗസ്റ്റ് 10ന് സുപ്രീകോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഏപ്രില്‍ ആറിനായിരുന്നു ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ലാവലിന്‍ കേസ് അട്ടിമറിക്കാന്‍ രണ്ട് ജഡ്ജിമാര്‍ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ 1.20 ലക്ഷം ഓഹരികള്‍ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും ക്രൈം നന്ദകുമാര്‍ ആരോപിച്ചു. നന്ദകുമാര്‍ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇഡി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപ്പട്ടികയില്‍ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest