Connect with us

National

രാജ്യത്ത് തൊഴിലില്ലായ്മ കാരണമായുള്ള ആത്മഹത്യ കുതിച്ചുയരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യയില്‍ 24 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 2016ല്‍ 2,298 ആത്മഹത്യകളെങ്കിൽ 2019ല്‍ 2,852 ആയി ഉയർന്നു.

2019ല്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ ആത്മഹത്യകള്‍ ഉണ്ടായത് കര്‍ണാടകയിലാണ്. രണ്ടാമത് മഹാരാഷ്ട്രയും മൂന്നാമത് തമിഴ്‌നാടുമാണ്. കര്‍ണാടകയില്‍ 553 മരണങ്ങളും മഹാരാഷ്ട്രയില്‍ 452 മരണങ്ങളും തമിഴ്‌നാട്ടില്‍ 251 മരണങ്ങളുമാണ് ഉണ്ടായത്. കേരളത്തില്‍ തൊഴിലില്ലായ്മ ആത്മഹത്യ കുറഞ്ഞുവരികയാണ്. 2019ല്‍ 81 തൊഴിലില്ലായ്മ ആത്മഹത്യകളാണുണ്ടായിരുന്നത്. 2018ല്‍ 147 ഉം, 2017 ല്‍ 156 ഉം 2016ല്‍ 127ഉം ആത്മഹത്യകളുമുണ്ടായിരുന്നിടത്താണിത്.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കാരണം ഒരു കോടി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കഴിഞ്ഞ ദിവസം സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി ചീഫ് എക്‌സിക്യൂട്ടീവ് മഹേഷ് വ്യാസ് അറിയിച്ചിരുന്നു. പാര്‍ലിമെന്റില്‍ അവതരിപ്പിച്ച എന്‍ സി ആര്‍ ബിയുടെ കണക്കുകള്‍ പ്രകാരം 14 നും 18 ഇടയിലുള്ള 24,000ത്തിലേറെ കുട്ടികള്‍ ആത്മഹത്യ ചെയ്തതായും ഇതില്‍ 4,000 പേര്‍ പരീക്ഷാ തോല്‍വി കാരണമാണെന്നും കണക്കുകള്‍ പറയുന്നു. 2017നും 2019നും ഇടയില്‍ 13,325 പെണ്‍കുട്ടികളടക്കം 24,568 പേര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍.

---- facebook comment plugin here -----

Latest