Connect with us

National

'താന്‍ രണ്ട് സംസ്ഥാനങ്ങളേയും പ്രതിനിധീകരിക്കുന്നു'; കൃഷ്ണ നദീജല തര്‍ക്കം കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

Published

|

Last Updated

ന്യൂഡല്‍ഹി | കൃഷ്ണ നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പിന്മാറി. ആന്ധ്രാ പ്രദേശും തെലങ്കാനയും കക്ഷികളായ കേസ് കേള്‍ക്കുന്നതില്‍ നിന്നാണ് അദ്ദേഹം പിന്മാറിയത്. താന്‍ രണ്ട് സംസ്ഥാനങ്ങളേയും പ്രതിനിധീകരിക്കുന്നവനാണെന്നും കഴിയുമെങ്കില്‍ രണ്ട് സര്‍ക്കാറുകളും മധ്യസ്ഥത വഴി കേസ് തീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അത്തരത്തില്‍ തീര്‍പ്പാക്കാന്‍ സഹായിക്കാമെന്നും അതല്ലെങ്കില്‍ മറ്റൊരു ബഞ്ചിന് കേസ് കൈമാറുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ആന്ധ്രാ പ്രദേശാണ് നദീ തര്‍ക്കത്തില്‍ കോടതിയെ സമീപിച്ചത്. ഇതൊരു രാഷ്ട്രീയ പ്രശ്‌നമാണെന്നാണ് കോടതിയെ അറിയിച്ചത്. 2015ല്‍ ഉണ്ടാക്കിയ ഉടമ്പടിക്ക് വിരുദ്ധമായി തെലങ്കാന കൃഷ്ണ നദിയില്‍ നിന്ന് ജലവൈദ്യുത പദ്ധതിക്കായി ജലമെടുക്കുന്നുവെന്നാണ് ആന്ധ്രയുടെ പരാതി.

ശ്രീശൈലം, നാഗാര്‍ജുന സാഗര്‍, പുലിചിന്തല അണക്കെട്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കേന്ദ്ര ജല ശക്തി മന്ത്രാലയത്തോട് കോടതി നിര്‍ദേശിക്കണെമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

---- facebook comment plugin here -----

Latest