Connect with us

Kerala

ബിപിഎല്‍ റേഷന്‍ കാര്‍ഡ്: അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക സംഘങ്ങളുടെ പരിശോധന വരുന്നു

Published

|

Last Updated

തിരുവനന്തപുരം | ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉടമകളിലെ അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. റേഷനിംഗ് ഇന്‍സ്പെക്ടര്‍ മുതല്‍ ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ വരെ ഉള്‍പ്പെടുന്നതാണ് സംഘം.
ഈ സംഘങ്ങള്‍ തിങ്കളാഴ്ച മുതല്‍ പരിശോധന ആരംഭിക്കും.

നൂറോളം റേഷന്‍ കടയുടമകളും അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വെക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ മറ്റ് ആനുകൂല്യങ്ങള്‍ക്കായി മുന്‍ഗണനാ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായും അധികൃതര്‍ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത് . ഓണക്കിറ്റ് വിതരണത്തിനൊപ്പമാകും പരിശോധന നടക്കുക.