Connect with us

Kerala

തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം | ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നരുവാമൂട് സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്‌സ് നിര്‍മ്മിക്കുന്ന കമ്പനിക്കുള്ളിലാണ് വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. സ്ഥിരം കുറ്റവാളിയായ അനില്‍ കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് ജയിലിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങുന്നത്.

പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഒളിവിലായിരുന്നു. ഒരു കൊലപാതകക്കേസിലും, നാല് വധശ്രമക്കേസിലും ചില കവര്‍ച്ചാ കേസുകളിലും പ്രതിയാണ് അനീഷ്. വിയ്യൂര്‍ ജയിലില്‍ തടവിലായിരുന്നു. അനീഷിനെ ഒരു സംഘം രാത്രിയെത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു

---- facebook comment plugin here -----

Latest