Connect with us

International

നീന്തലില്‍ കെലബ് ഡ്രസല്‍ അതിവേഗ താരം; വനിതകളില്‍ എമ്മ മക്കിയോണ്‍

Published

|

Last Updated

ടോക്യോ | ഒളിമ്പിക്സ് നീന്തലില്‍ അതിവേഗ താരമായി അമേരിക്കയുടെ കെലബ് ഡ്രെസല്‍. 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ഒളിമ്പിക് റെക്കോര്‍ഡോടെയാണ് സ്വര്‍ണം. 21.07 സെക്കന്‍ഡിലാണ് കെലബ് ഡ്രെസല്‍ ഫിനിഷ് ചെയ്തത് .ഫ്രാന്‍സിന്റെ ഫ്ളോറന്റ് മനോഡോയ്ക്കാണ് വെള്ളി. ബ്രസീലിന്റെ ബ്രൂണോ ഫ്രാറ്റസ് ഈ ഇനത്തില്‍ വെങ്കലവും കരസ്ഥമാക്കി.

വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ഓസ്‌ട്രേലിയയുടെ എമ്മ മക്കിയോണാണ് ഏറ്റവും വേഗമേറിയ താരം. 23.81 എന്ന റെക്കോര്‍ഡ് സമയത്തിലാണ് മത്സരം പൂര്‍ത്തിയാക്കി സ്വര്‍ണം നേടിയത്. സ്വീഡന്റെ സാറ വെള്ളി സ്വന്തമാക്കി.ഡെന്മാര്‍ക്കിന്റെ പെര്‍ണില്‍ ബ്ലൂമിനാണ് വെങ്കലം.

Latest