Kerala
ക്രൈസ്തവ ജനസംഖ്യ വര്‍ധനവിന് പിന്തുണയുമായി കൂടുതല്‍ രൂപതകള്‍

കോട്ടയം | കൂടുതല്‍ കുട്ടികളുള്ള ക്രൈസ്തവര്‍ക്ക് സഹായ വാഗ്ദാനവുമായി പാലാ രൂപതക്ക് പുറമെ കൂടുതല്‍ രൂപതകള്‍ രംഗത്ത്. നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന് മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത സര്‍ക്കുലറിലൂടെ അറിയിച്ചു. ഇതിന് പുറമെ ഈ കുടുംബങ്ങള്‍ക്ക് സഭാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ മുന്‍ഗണനയുണ്ടാകും. പാലാ രൂപതയുടെ നടപടി മാതൃകാപരമെന്നും മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കലും പറഞ്ഞു.
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് പാലാ രൂപത കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
എന്നാല്‍ വിവിധ രൂപതകള്‍ ആ നടപടി പിന്‍തുടരാനുള്ള തീരുമാനത്തിലാണിപ്പോള്‍. മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ, ശിശുക്ഷേമ പദ്ധതികള്‍ നിലവില്‍ നടപ്പാക്കി പോരുന്ന കാഞ്ഞിരപ്പള്ളി രൂപത ഒട്ടേറെ സഹായ വാഗ്ദാനവുമായി രംഗത്തെത്തി. കേരളത്തില്‍ ക്രൈസ്തവരുടെ ജനനനിരക്ക് കുറയുന്നത് ആശങ്കാജനകമെന്നും ഇത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.