National
പഞ്ചാബില്‍ രണ്ട് നുഴഞ്ഞു കയറ്റക്കാരെ ബി എസ് എഫ് വധിച്ചു
ചണ്ഡീഗഢ് | പഞ്ചാബിലെ അതിര്‍ത്തി ജില്ലയായ ഫിറോസ്പൂരില്‍ തഹ്കെലാനില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ ബി എസ് എഫ് സൈനികര്‍ വധിച്ചു. നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ അതിര്‍ത്തിയിലേക്ക് നീങ്ങിയ ഇവരെ ബി എസ് എഫ് ജവാന്‍മാര്‍ വെടിവെച്ചിടുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ നടത്തുകയാണ്.







