Kerala
വിന്‍ഡ് സ്‌ക്രീന്‍ പൊട്ടി; തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിമാനം തിരിച്ചിറക്കി. രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ദമാം വിമാനമാണ് ഒരു മണിക്കൂര്‍ പറക്കലിന് ശേഷം തിരിച്ചിറക്കിയത്.
വിന്‍ഡ് സ്‌ക്രീനില്‍ പൊട്ടല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത് .പ്രശ്നം പരിഹരിച്ചതിന് ശേഷം യാത്ര തുടരുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.







