Connect with us

First Gear

വില വര്‍ധിപ്പിച്ച് ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയും

Published

|

Last Updated

ന്യൂഡല്‍ഹി | ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയ്ക്ക് വില വര്‍ധിപ്പിച്ചതായി ടൊയോട്ടകമ്പനി അറിയിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ രണ്ട് ശതമാനം വില വര്‍ധനയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍പുട്ട് ചെലവിലുണ്ടായ വര്‍ധന നികത്താനാണ് ഈ തീരുമാനം. ഇന്നോവ ക്രിസ്റ്റ ഇന്ത്യയില്‍ ടൊയോട്ടയുടെ മുന്‍നിര വില്‍പന നേടുന്ന വേരിയന്റാണ്. ഇന്ത്യയില്‍ 2.4 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് ലഭിക്കുന്നത്. ആദ്യത്തേത് 150 ബി എച്ച് പി പവറില്‍ 360 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. 2.7 ലിറ്റര്‍ പെട്രോള്‍ യൂനിറ്റ് 168 ബിഎച്ച്പി കരുത്തില്‍ 245 എന്‍എം ടോര്‍ക്ക് വികസിപ്പിക്കാനും ശേഷിയുള്ളതാണ്.

ജി എക്സ്, വി എക്സ്, സെഡ് എക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന പ്രീമിയം എംപിവിക്ക് 16.26 ലക്ഷം മുതല്‍ 24.33 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ക്രിസ്റ്റയില്‍ ഇന്‍ബില്‍റ്റ് എയര്‍ പ്യൂരിഫയര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ സവിശേഷതകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് എന്നീ കാര്‍ നിര്‍മാതാക്കളും അടുത്തിടെ വില വര്‍ധന പ്രഖ്യാപിച്ചിരുന്നു. സ്വിഫ്റ്റിലും അതിന്റെ സിഎന്‍ജി മോഡല്‍ നിരയിലും 15,000 രൂപ വരെയാണ് മാരുതി വില കൂട്ടിയിരിക്കുന്നത്.

Latest