Connect with us

Business

ജുന്‍ജുന്‍വാലയുടെ അള്‍ട്രാ ബജറ്റ് വിമാനങ്ങള്‍ ഈ വര്‍ഷം അവസാനം പറക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ഏയ്സ് നിക്ഷേപകനും സ്റ്റോക്ക് മാര്‍ക്കറ്റ് വ്യാപാരിയുമായ രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തുന്ന സ്റ്റാര്‍ട്ടപ്പ് എയര്‍ലൈന്‍ ഈ വര്‍ഷം അവസാനം പറന്നുയരും. നിലവിലുള്ളതിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാനാണ് ജുന്‍ജുന്‍വാലയും സഹയാത്രികരും ലക്ഷ്യമിടുന്നത്. രാകേഷിനു പുറമെ ഏവിയേഷന്‍ രംഗത്തെ പരിചയസമ്പന്നനായ വിനയ് ദുബെയും അള്‍ട്രാ ബജറ്റ് എയര്‍ലൈനിന്റെ ഭാഗമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 35 ദശലക്ഷം ഡോളറാണ് ജുന്‍ജുന്‍വാലയുടെ നിക്ഷേപം. കമ്പനിയില്‍ അദ്ദേഹത്തിന് 40 ശതമാനം ഓഹരികള്‍ ലഭിക്കുമെന്നാണ് വിവരം. രാകേഷിന് പുറമെ നിരവധി നിക്ഷേപകര്‍ കമ്പനിയിലുണ്ട്. നാല് വര്‍ഷത്തിനുള്ളില്‍ 70 വിമാനങ്ങളുള്ള കമ്പനിയാവുക എന്നതാണ് ലക്ഷ്യം.

ഇന്ത്യന്‍ ഏവിയേഷന്‍ രംഗത്ത് ആഭ്യന്തര വിപണിയില്‍ 55 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഉള്ള ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോയെക്കാള്‍ മുമ്പിലെത്താനാണ് ശ്രമം. കൊവിഡിന് മുമ്പ് യാത്രക്കാരില്‍ 82 ശതമാനവും കൊവിഡ് കാലത്ത് യാത്രക്കാരില്‍ 76 ശതമാനവും ബജറ്റ് വിമാനങ്ങളെയാണ് ആശ്രയിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ വിമാനക്കമ്പനി വലിയ മാറ്റമുണ്ടാക്കുമെന്നാണ് സൂചന.

Latest