Connect with us

Kerala

ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന; മന്ത്രി അഹമ്മദ് ദേവര്‍കോവിലും അബ്ദുള്‍ വഹാബും കൂടിക്കാഴ്ച നടത്തി

Published

|

Last Updated

തിരുവനന്തപുരം | ഐഎന്‍എല്ലിലെ ഇരുവിഭാഗവും ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന.മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഐഎന്‍എല്‍ നേതാവ് അബ്ദുള്‍ വഹാബും തമ്മില്‍ കൂടിക്കാഴ്ച നടത്തി. യോജിച്ചുപോകണമെന്ന സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൂടിക്കാഴ്ച. പാര്‍ട്ിയിലെ പ്രശ്‌നങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച ച്യെ്‌തെന്ന് കൂടിക്കാഴ്ചക്ക് ശേഷം അബ്ദുള്‍ വഹാബ് പറഞ്ഞു. എ പി അബ്ദുള്‍ വഹാബ് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഉച്ചയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണനെയും അബ്ദുള്‍ വഹാബ് കാണുമെന്നാണ് അറിയുന്നത്.

അതേസമയം ഐഎല്‍എല്‍ പിളര്‍ന്നെന്ന പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ദേശീയ ട്രഷറര്‍ ഡോ.എ എ അമീന്‍ പ്രതികരിച്ചു. ദേശീയ നേതാവിനെ തീവ്രവാദി എന്ന് വിളിച്ചവരുമായി ഒത്തുതീര്‍പ്പിന് സാധ്യമല്ല. നടപടി ഉറപ്പെന്ന് ബോധ്യമായതിനാലാണ് വഹാബും കൂട്ടരും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.

വാരാന്ത്യ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ യോഗത്തിലാണ് തര്‍ക്കമുണ്ടാകുന്നതും പിളരുന്നതും. ഇരുവിഭാഗങ്ങളും തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് എല്‍ഡിഎഫ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നുഎ പി അബ്ദുള്‍ വഹാബിന്റേയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റേയും നേതൃത്വത്തില്‍ ഐഎന്‍എല്‍ രണ്ടു ചേരിയായതില്‍ എല്‍ഡിഎഫ് നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്