Connect with us

National

അരുണാചല്‍പ്രദേശില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

Published

|

Last Updated

ഇറ്റാനഗര്‍  | അരുണാചല്‍പ്രദേശില്‍ സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചു. നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സിലിന്റെ ഒരു വിഭാഗമായ എന്‍എസ്സിഎന്‍(കെ-വൈഎ)യുടെ അംഗങ്ങളെയാണ് വധിച്ചത്. വന്‍ ആയുധശേഖരവും വെടിയുണ്ടകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് ഖപ്ലംഗിലെ കോട്ടം വനമേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തിയത്. ഭീകരരോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെങ്കിലും ഇവര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.