Kerala
പാലക്കാട് അമ്പലപ്പാറയില്‍ വന്‍ തീപ്പിടിത്തം: 26 പേര്‍ക്ക് പരുക്ക്

പാലക്കാട് അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. 26 പേര്‍ക്ക് പരുക്ക്. മൂന്ന് പേരുടെ പരുക്ക് ഗുരുതരം. തീ അണക്കാനുള്ള ശ്രമത്തിനിടെ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തികൂട്ടി. തീ അണക്കാനുള്ള ശ്രമത്തിനിടെ മണ്ണാര്‍ക്കാട് അഗ്നിശമന വിഅംഗങ്ങള്‍ക്കും പെള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്.
---- facebook comment plugin here -----