Connect with us

Covid19

കുവൈത്തിലേക്ക് വരാനാകാതെ 280,000 പ്രവാസികള്‍

Published

|

Last Updated

കുവൈത്ത് സിറ്റി | വിസ കാലാവധിയുള്ള ഏകദേശം 280,000 പ്രവാസികള്‍ കുവൈത്തിലേക്ക് വരാനാകാതെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. റെസിഡന്‍സ് പുതുക്കാത്ത ഏകദേശം 250,000 പ്രവാസികളുടെ റെസിഡന്‍സ് പെര്‍മിറ്റ് കഴിഞ്ഞ വര്‍ഷം മുതല്‍ കാലഹരണപ്പെട്ട് കിടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

രാജ്യത്ത് കൊവിഡ് മഹാമാരി മൂലം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ആയിരക്കണക്കിന് പ്രവാസികളാണ് കുവൈത്ത് വിട്ടത്. ആഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതിയുണ്ടെങ്കിലും, കര്‍ശന വ്യവസ്ഥകളുടെ പശ്ചാത്തലത്തില്‍ വലിയൊരു ശതമാനം പ്രവാസികള്‍ക്കും കുവൈത്തിലേക്ക് ഉടനെ മടങ്ങിയെത്താനാകില്ലെന്നാണ് റിപ്പോര്‍ട്ട്.

വാക്സിനേഷനാണ് ഇതില്‍ പലരും നേരിടുന്ന പ്രശ്നം. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ആരോഗ്യ മന്ത്രലയം ആവശ്യപ്പെടുന്ന പ്രകാരമുള്ള ബാര്‍കോഡ് പല രാജ്യങ്ങളും നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇല്ലെന്നതും വെല്ലുവിളിയാണ്.

ടൂറിസ്റ്റ്, ഫാമിലി, കൊമേഴ്സ്യല്‍ വിസിറ്റ് വിസ തുടങ്ങിയ എല്ലാ വിസകളും ഇപ്പോഴും താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസകള്‍ മാത്രമാണ് നല്‍കുന്നത്.

 

Latest