Connect with us

Ongoing News

ഒളിമ്പിക്‌സ് ഫുട്‌ബോള്‍; ബ്രസീല്‍ ക്വാര്‍ട്ടറില്‍; അര്‍ജന്റീന പുറത്ത്

Published

|

Last Updated

ടോക്യോ | ഒളിമ്പിക്‌സ് പുരുഷ ഫുട്ബോളില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍. സഊദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ പ്രവേശം. മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റുമായാണ് ബ്രസീല്‍ ഒന്നാമതെത്തിയത്. അതേസമയം, മറ്റൊരു ഫേവറിറ്റ് ടീമായ അര്‍ജന്റീന ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. സ്‌പെയിനിനോട് സമനില (1-1) വഴങ്ങിയതോടെയാണ് അര്‍ജന്റീനക്ക് മുന്നില്‍ വഴിയടഞ്ഞത്.

കുന്‍ഹയാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത്. 27 ാം മിനുട്ടില്‍ അല്‍ അംറിയിലൂടെ സഊദി സമനില നേടി. പിന്നീട് 76, 91 മിനുട്ടുകളില്‍ എവര്‍ട്ടന്‍ സ്ട്രൈക്കര്‍ റിച്ചാലിസന്റെ ഇരട്ട ഗോളുകളിലൂടെ ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു.

അര്‍ജന്റീന-സ്പെയിന്‍ മത്സരത്തില്‍ സ്‌പെയിനാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 66 ാം മിനുട്ടില്‍ മെറിനോ ആണ് ഗോള്‍ നേടിയത്. 87 ാം മിനുട്ടില്‍ ബെല്‍മോണ്ടെയിലൂടെ അര്‍ജന്റീന തിരിച്ചടിച്ചു (1-1). മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റ് നേടിയ സ്പെയിന്‍ ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.

---- facebook comment plugin here -----

Latest