Kerala
ലക്ഷദ്വീപ് ജനതക്ക് തിരിച്ചടി; കരട് നിയമങ്ങള്‍ക്കെതിരായ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

കവരത്തി | ലക്ഷദ്വീപിലെ കരട് നിയമങ്ങള്‍ക്കെതിരായ ഹരജി തീര്‍പ്പാക്കി ഹൈക്കോടതി. കരട് നിയമങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഹരജിയിലെ ആക്ഷേപങ്ങള്‍ കേന്ദ്ര മന്ത്രാലയത്തെ അറിയിക്കാമെന്നും കോടതി പറഞ്ഞു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയാണ് തീര്‍പ്പാക്കിയത്.
കരട് തയാറാക്കുമ്പോള്‍ ദ്വീപ് ജനതയുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുകയോ നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ചാണ് ദ്വീപ് എം പി. പി പി മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലുള്ള ഫോറം കോടതിയെ സമീപിച്ചിരുന്നത്.
---- facebook comment plugin here -----