Connect with us

Ongoing News

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

Published

|

Last Updated

ചിറ്റാര്‍ | ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് മുന്നാം വാര്‍ഡില്‍ മണക്കയം കുമരന്‍കുന്ന് ശ്രുതി ഭവനില്‍ കൃഷ്ണകുമാറിന്റെയും അശ്വതിയുടെയും മകള്‍ മീനു കൃഷ്ണകുമാര്‍(14)നെയാണ് തിങ്കളാഴ്ച വൈകീട്ട് ഏഴോടെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂലിവേലക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് മകള്‍ തൂങ്ങി മരിച്ച വിവരം അറിയുന്നത്. പെണ്‍കുട്ടിക്ക് ചിറ്റാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരുന്നു. കുട്ടിയുടെ മൃതദേഹത്തില്‍ രക്്തം ഒലിച്ചിറങ്ങിയതായി കണ്ടെത്തിയത് ദുരൂഹതക്കിടയാക്കിയിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ബന്ധുക്കളില്‍ ചിലരും നാട്ടുകാരും പങ്ക് വക്കുന്നു. ഇതോടെ അസ്വഭാവിക മരണത്തിന് ചിറ്റാര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.